സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് 440 രൂപയാണ് കുറഞ്ഞത്. 73,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 9,180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ഈ മാസം സർവ്വകാല റെക്കോർഡിലെത്തിയിരുന്ന വിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇടിവ് തുടരുകയാണ്. രണ്ട് ദിവസത്തിനിടെ വിപണിയിൽ 800 രൂപയും 10 ദിവസത്തിനിടെ 2120 രൂപയുമാണ് കുറഞ്ഞത്.
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
















