നല്ല കുറുകിയ ചാറോടുകൂടിയ മോര് കറി വെച്ചാലോ? അതും തേങ്ങ അരയ്‌ക്കാതെ തന്നെ നല്ല കുറുകിയ മോര് കറി. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളരിക്ക അരിഞ്ഞത്- 2 കപ്പ്
- തൈര് – 1 കപ്പ്
- കടുക്, ഉലുവ, ജീരകപ്പൊടി-കാൽ ടീസ്പൂൺ
- ചുവന്ന മുളക്- 3
- പച്ചമുളക്-4
- കറിവേപ്പില
- വെള്ളം – ഒരു കപ്പ്
- വെളിച്ചെണ്ണ
- കായം പൊടി- കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി-കാൽ ടീസ്പൂൺ
- മുളകുപ്പൊടി- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കുമ്പർ, കറിവേപ്പില, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ കുക്കറിൽ വേവിച്ചെടുക്കുക. മൂന്ന് വിസിൽ അടിപ്പിക്കുക. തണുത്ത ശേഷം കുക്കറിന്റെ മൂടി തുറന്ന് ജീരകപ്പൊടി ചേർത്ത് തിളപ്പക്കുക. കട്ട കളഞ്ഞ തൈര് ചേർത്ത് യോജിപ്പിക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. പിന്നാലെ ഉലുവ ചേർത്ത് തവിട്ട് നിറം ആകും വരെ വഴറ്റുക. വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക. ശേഷം കായം പൊടിയും മുളക് പൊടിയും ചേർക്കുക. തീ ഓഫ് അണച്ചശേഷം ഇത് തിളപ്പിച്ച വച്ചിരിക്കുന്ന മോരിലേക്ക് ചേർത്ത് കൊടുക്കുക. അഞ്ച് മിനിറ്റ് അടച്ചുവയ്‌ക്കുക. മോരുകറി റെഡി
















