നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഈത്തപ്പഴംഅഥവാ ഡേറ്റ്‌സ്. നാരുകൾ, ആന്റിഓക്സിഡന്റുകൾ, കൂടാതെ നിരവധി അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം ദഹനം, ഹൃദയാരോഗ്യം, ശരീരഭാരം കുറയ്ക്കാൻ തുടങ്ങിയവയ്ക്ക് ഏറെ ഗുണകരമാണ്.
പ്രതിദിനം രണ്ട് ഈന്തപ്പഴം കഴിക്കാൻ ചില ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഈന്തപ്പഴം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈന്തപ്പഴത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതിനാൽ ഈന്തപ്പഴം മുറിച്ച് അകത്ത് പരിശോധിക്കുന്നത് ഫംഗസ് ബാധയുണ്ടോയെന്ന് കണ്ടെത്താനും അതുവഴി ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും. ചെറിയ കാര്യങ്ങൾ ആയാൽ പോലും അവ നമ്മളുടെ ആരോഗ്യത്തെ പ്രതികൂലായി ബാധിച്ചേക്കാം. ഇത്തരം കാര്യങ്ങൾ വേണ്ടുവോളം ശ്രദ്ധ ചെലുത്തേണ്ടതാണ്.
















