എഡിജിപി എം ആർ അജിത്കുമാറിനും പി ശശിക്കും എതിരായ വിജിലൻസ് കോടതി വിധിയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാർ നടപടി അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നു. ഇവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിയമത്തിൻറെ എല്ലാ ചട്ടങ്ങളും ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോടതി പരാമർശം. മുഖ്യമന്ത്രിയും സിപിഐഎമ്മും മൗനം പാലിക്കുന്നു. സർക്കാരിന്റെ എല്ലാ നടപടികളും അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരായ വിജിലന്‍സ് കോടിതി വിധിയിലെ പരാമര്‍ശത്തിന്‍റെ പശ്ടാത്തലത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സാഹചര്യം കോൺഗ്രസ് നിരീക്ഷിക്കുകയാണ്. ആരോപണ വിധേയനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്തത് ചെയ്തു വിജിലൻസ് കോടതിയുടേത് ഗുരുതര പരമാർശമാണ്. ഒരു മുഖ്യമന്ത്രിക്കും ഇതുവരെ ഉണ്ടാകാത്ത പരാമർശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















