ലോക മാനുഷിക ദിനമായ ഓഗസ്റ്റ് 19ന് ദുബായിലെ ആശുപത്രി മുറികളിൽ സ്നേഹ സമ്മാനങ്ങൾ പങ്കുവെച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിണേഴ്സ് അഫയേഴ്സും കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും. ‘സ്‌നേഹത്താൽ പൊതിഞ്ഞ്’ എന്ന മനോഹര സംരംഭത്തിന്റെ ഭാഗമായാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. എല്ലാവരെയും ചേർത്തുപിടിക്കുന്ന ദുബായുടെ ‘കമ്യൂണിറ്റി ഇയർ കാഴ്ചപ്പാടിന്റെ’ ഭാഗമായായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
ഓരോ വാർഡുകളിലെത്തി നേരിട്ട് സമ്മാനങ്ങൾ കൈമാറിയപ്പോൾ രോഗത്തിന്റെ വേദനയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസം കൂടെയാണ് കൈമാറിയത്. ‘മനുഷ്യനാണ് ആദ്യം’ എന്ന ഞങ്ങളുടെ തത്ത്വത്തിന്റെ പ്രതിഫലനമാണ് ഈ സംരംഭമെന്ന് ജിഡിആർഎഫ്എ-ദുബായുടെ അസിസ്ന്റ് ഡയറക്ടർ ജനറൽ ബ്രി. അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
STORY HIGHLIGHT: celebrating world humanitarian day in dubai
















