യു.എ.ഇയില്‍ സെപ്റ്റംബര്‍ 8 മുതല്‍ നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ പേരില്‍ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ. വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികൾക്ക് വേദിയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
നിലവില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിക്കുന്ന ടിക്കറ്റുകള്‍ വ്യാജമാണെന്നും തട്ടിപ്പില്‍ വീഴരുതെന്നും. ടൂര്‍ണമെന്റിലേക്കുള്ള ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഉടൻ തന്നെ ഔദ്യോഗിക ടിക്കറ്റ് വില്‍പന എ.സി.സിയും, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: the asian cricket council warns
















