വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഈ അധ്യയന വർഷം യുഎഇയിൽ 9 പുതിയ സർക്കാർ സ്കൂളുകൾ തുറക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രി സാറ അൽ അമിരി അറിയിച്ചു. ഈ മാസം 25നാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. മൊത്തത്തിൽ ഒരുകോടിയിലേറെ വിദ്യാർഥികൾ പുതിയ അധ്യയന വർഷം സ്കൂളുകളിലെത്തും. അതിൽ പുതുതായി 25,345 കുട്ടികളാണ് ഇത്തവണ പഠനം തുടങ്ങാനിരിക്കുന്നത്. 2025-26 അധ്യയന വർഷത്തെ ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ 465 സ്കൂളുകളുടെ അറ്റകുറ്റപ്പണികളും പുതിയ അധ്യയന വർഷത്തോടെ പൂർത്തിയാക്കിക്കഴിഞ്ഞു. പുതിയ അധ്യയന വർഷം സുഗമമാക്കുന്നതിന് 5,560 സ്കൂൾ ബസുകൾ ഒരുക്കുകയും 46,888 ലാപ്ടോപ്പുകൾ വിതരണം ചെയ്യുകയ്യും ഒരു കോടിയിലേറെ പാഠപുസ്തകങ്ങൾ അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി 830 പുതിയ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
STORY HIGHLIGHT: new schools uae education minister
















