ഹോണര്‍ എക്സ് 7 സി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കള്‍. സ്നാപ്ഡ്രാഗണ്‍ ജെൻ 2 എസ് ഒ സി, 5200 എം എ എച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇ – കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴിയാണ് മൊബൈല്‍ വില്‍പ്പനക്കെത്തുക.
35 വാട്ട് സൂപ്പർ ചാർജ് വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5200 എം എ എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഈ ആഴ്ച മുതല്‍ രാജ്യത്ത് ലഭ്യമായിത്തുടങ്ങും. അഡ്രിനോ 613 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ ഫോര്‍ത്ത് ജനറേഷൻ ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്.
ഹോണര്‍ എക്സ് 7 സി 5ജിയുടെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, 8 ജി ബി റാമും 256 ജി ബി സ്റ്റോറേജുള്ള വേരിയന്റിന് 14,999 രൂപയില്‍ ലഭ്യമാകും. ഇത് പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ ലഭ്യമാകും. രണ്ട് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന പ്രാരംഭ ഓഫറിന്റെ ഭാഗമാണ് ഈ വില. ഫോറസ്റ്റ് ഗ്രീൻ, മൂൺലൈറ്റ് വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തുക.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള മാജിക് ഒ എസ് 8.0 ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഹോണര്‍ എക്സ് 7 സി 5 ജി. 120 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റ്, 850 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സ്, 6.8 ഇഞ്ച് (2,412×1,080 പിക്സൽസ്) ടിഎഫ്ടി എൽസിഡി സ്ക്രീനും ഈ ഫോണിൻ്റെ സവിശേഷതയാണ്.
ഡ്യുവൽ റിയർ ക്യാമറയും പിന്നിൽ ഒരു സിംഗിൾ എൽ ഇ ഡി ഫ്ലാഷുമുണ്ട്. 5200 എം എ എച്ച് ബാറ്ററി സപ്പോര്‍ട്ടുള്ളതിനാല്‍ 24 മണിക്കൂർ ഓൺലൈൻ സ്ട്രീമിങ്, 18 മണിക്കൂർ ഓൺലൈൻ ഷോർട്ട് വീഡിയോ, 59 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 46 മണിക്കൂർ കോളിങ് എന്നിവ നൽകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അൾട്രാ പവർ സേവിങ് മോഡുള്ളതിനാല്‍ രണ്ട് ശതമാനം ചാർജിലും ഉപയോക്താവിന് 75 മിനുട്ട് ദൈർഘ്യമുള്ള വോയ്‌സ് കോൾ ചെയ്യാം.
content highlight: Honar X 7C 5G
















