സിനിമാ പ്രേഷകരുടെ ഇഷ്ടതാരമാണ് അനുപമ പരമേശ്വരൻ. താരം മലയാളത്തെക്കാൾ ഉപരി അന്യഭാഷ ചിത്രങ്ങളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. എന്നാൽ ഈ മാറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം രംഗത്തുവന്നിരിക്കുകയാണ്. തെലുങ്കിലേക്കുള്ള ചുവടുമാറ്റം തന്റെ ഗതികേടായിരുന്നുവെന്നും മലയാളത്തില്‍ നിന്നും ഞാന്‍ ഒളിച്ചോടുകയായിരുന്നുവെന്നും നടി പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അനുപമ പറയുന്നു………
അത് ബോധപൂര്‍വ്വമുള്ളൊരു ചിന്തയായിരുന്നില്ല. എന്റെ നിവൃത്തികേടായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്തു കഴിഞ്ഞ് മലയാളത്തില്‍ വീണ്ടും നല്ല സിനിമകള്‍ ലഭിക്കണം, അംഗീകാരം ലഭിക്കണം, അങ്ങനെ തന്നെ തുടര്‍ന്നു പോകണമെന്ന സ്വപ്നം എനിക്കുമുണ്ടായിരുന്നു. എനിക്ക് വേണ്ട എന്നോ മലയാളം സിനിമ എനിക്ക് ഇഷ്ടമല്ല എന്നോ പറഞ്ഞതല്ല. മലയാളത്തില്‍ അടുത്തൊരു സിനിമ ചെയ്യാന്‍ പേടിയായതു കൊണ്ട് ഞാന്‍ ഒളിച്ചോടിയതാണ്.
ഇവിടെ എനിക്ക് മാനസികമായി സന്തോഷമല്ല കിട്ടിയത്. ഇത്രയും വലിയൊരു ഹിറ്റായ സിനിമയുടെ ഭാഗമായിട്ടും എന്റെ ഉള്ളിലെ കൊച്ചുപെണ്‍കുട്ടി വേദനിപ്പിക്കപ്പെട്ടു. അങ്ങനെ ഞാന്‍ ഇവിടെ നിന്നും ഒളിച്ചോടിയതാണ്. എനിക്ക് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ പറ്റില്ല, ഒരു മാറ്റം വേണമെന്നാണ് കരുതിയത്. ഞാന്‍ കരുതിയത് എനിക്ക് അതിന് ശേഷം സിനിമ വരില്ലെന്നാണ്.
എന്റെ കരിയറിന്റെ അവസാനമാണ് പ്രേമം എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത്രയും വിഷമിച്ചു. ഇപ്പോള്‍ എനിക്കാ ചിന്താഗതിയില്ലെങ്കിലും അന്നതായിരുന്നു ചിന്തിച്ചത്. ആ സമയത്ത് എനിക്ക് കിട്ടിയ വരം ആയിരുന്നു തെലുങ്കിലെ അവസരങ്ങള്‍.
content highlight: Anupama Parameswaran
















