ഒരിടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വെഹിക്കിൾ വിപണിയിലേക്ക് തിരികെയെത്തി ടാറ്റ. രാജ്യത്തെ മുൻനിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ മോട്ടസ് ഹോൾഡിംഗ്സുമായുള്ള സഖ്യത്തിലൂടെയാണ് മുംബൈ ആസ്ഥാനമായുള്ള ടാറ്റ മോട്ടോഴ്സ് ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വെഹിക്കിൾ (പിവി) വിപണിയിൽ വീണ്ടും പ്രവേശിച്ചത്. ആദ്യഘട്ടത്തിൽ ഹാരിയർ, കർവ്വ്, പഞ്ച്, ടിയാഗോ എന്നീ മോഡലുകളാവും ടാറ്റ ദക്ഷിണാഫ്രിക്കൻ നിരത്തുകളിലിറക്കുക.
ദക്ഷിണാഫ്രിക്കയിലേക്കുള്ള ടാറ്റ മോട്ടോഴ്സിന്റെ തിരിച്ചുവരവ് കമ്പനിയുടെ ആഗോള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, ആധുനിക രൂപകൽപ്പന എന്നിവ ഉപയോഗിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന തങ്ങളുടെ പുതുതലമുറ വാഹനങ്ങളെ ദക്ഷിണാഫ്രിക്കൻ വിപണിയിലെത്തിക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2004 ലാണ് ഇൻഡിക്ക, ഇൻഡിഗോ മോഡലുകളുമായി ടാറ്റ മോട്ടോഴ്സ് ആദ്യമായി ദക്ഷിണാഫ്രിക്കൻ പിവി വിപണിയിൽ പ്രവേശിച്ചത്. പിന്നീട് 2019 ൽ വിപണിയിൽ നിന്ന് പിന്മാറി. ഇത്തവണ തിരികെ വരുമ്പോൾ വമ്പൻ ബിസിനസ് ശൃംഖലാ വികസനമാണ് ടാറ്റ ലക്ഷ്യമിടുന്നത്. 2026 ഓടെ 60 ടിഎംപിവി ഡീലർഷിപ്പുകെളാണ് രാജ്യത്ത് മൊത്തം ടാറ്റ പദ്ധതിയിടുന്നത്.
content highlight: tata motors
















