പിഎംകെ നേതാവായിരുന്ന രാമലിംഗത്തിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ കൊടേക്കനാലിൽ ഇൻബാദുള്ള എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പിഎഫ്ഐ ബന്ധമുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇന്ന് രാവിലെ ആറു മണിക്കായിരുന്നു റെയ്ഡ്.
ദിണ്ഡിഗലിലെയും കൊടേക്കനാലിയെയും എട്ട് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കൊലപാതകത്തിന് പിന്നിൽ പിഎഫ്‌ഐ പ്രവർത്തകരായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പല പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്.
റെയ്ഡിൽ പല നേതാക്കളുടെ വീട്ടിൽ നിന്നും ലഘുലേഖകളും ഇലക്ട്രോണിക്‌സ് ഡിവൈസുകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. ഇയാൾക്ക് പിഎഫ്ഐ ബന്ധമുള്ളതായി കണ്ടെത്തി. കൊടേക്കനാലിൽ ബിരിയാണി കടയിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. റെയ്ഡിൽ ചില നേതാക്കളുടെ വീട്ടിൽ നിന്ന് തിരിച്ചറിയിൽ രേഖകകൾ അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്.
















