തിരുവനന്തപുരം: വർക്കലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വർക്കല സ്വദേശി സാവിത്രിയമ്മ (68) ആണ് മരിച്ചത്. ചെറുന്നിയൂരിൽ ശാസ്താനട റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർദിശയിൽ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
















