കാൽസ്യം, പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്.
റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പോഷക ഗുണങ്ങളും ഏറെയുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹനത്തിനും സഹായിക്കും, ഇതുവഴി മലബന്ധപ്രശ്നങ്ങളും തടയും. ഇരുമ്പിന്റെ അംശം കൂടുതലുള്ള റാഗി വിളർച്ച തടയാനും നല്ലതാണ്.
റാഗി ഉപയോഗിച്ച് പോഷകസമൃദ്ധമായ ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റാഗി- 200 ഗ്രം
ഉഴുന്ന് പരിപ്പ്- 50 ഗ്രാം
ഉലുവ- 1 ടീസ്പൂൺ
ചോറ്- 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
റാഗി നന്നായി കഴുകി അഴുക്കൊക്കെ കളഞ്ഞ് 3 മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക
ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവയും രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് വയ്ക്കുക.
നന്നായി കുതിർത്ത റാഗിയും ഉഴുന്നും ഉലുവയും ചോറും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി 12 മണിക്കൂർ മാറ്റിവയ്ക്കുക.
നന്നായി പുളിച്ച മാവിൽ അൽപ്പം ഉപ്പും ചേർത്ത് ദോശ ചുട്ടെടുക്കാം.
















