ചേരുവകൾ
ബ്രെഡ് -10 എണ്ണം
മുട്ട -4 എണ്ണം
പാൽ -3/4 കപ്പ്
വെളിച്ചെണ്ണ -11/2 ടേബിൾസ്പൂൺ
സവാള -1 എണ്ണം ചെറുതായി അരിഞ്ഞത്
കാപ്സിക്കം ഉണ്ടെങ്കിൽ – 1/2 കപ്പ് (അരിഞ്ഞത്)
പച്ചമുളക് -2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ചിക്കൻ മസാല -2 ടീസ്പൂൺ
ചിക്കൻ പൊരിച്ചത് /അല്ലെങ്കിൽ വേവിച്ചത്
മല്ലിയില
തയ്യാറാക്കുന്ന വിധം
1. ആദ്യം തന്നെ പാനിൽ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ സവാളയും പച്ചമുളക് അരിഞ്ഞതും കാപ്സിക്കവും ഇഞ്ചി വെളുത്തുള്ളി ചതച്ചതും പാകത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.
2. വാടി വന്ന ശേഷം ഇതിലേക്ക് മഞ്ഞൾപൊടിയും കുരുമുളക് പൊടിയും ചിക്കൻ മസാലയും ചേർത്തു വഴറ്റിയ ശേഷം ചിക്കൻ ക്രഷ് ചെയ്തത് ഇട്ട് വഴറ്റുക. ഇതിലേക്ക് മല്ലിയില അരിഞ്ഞത് കൂടി ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
3. ബ്രെഡ് ചെറിയ പീസായി കട്ട് ചെയ്ത് ഒരു ബൗളിലേക്ക് ഇട്ട് ഇതിലേക്ക് പാലും മുട്ടയും ചേർത്തു മിക്സ് ചെയ്യുക.
3. ഇനി ഒരു പാനിൽ 11/2 ടീസ്പൂൺ നെയ്യ് ഇട്ട് ചൂടായി വന്ന ശേഷം ബ്രെഡ് മിക്സിൽ നിന്ന് പകുതി പാനിൽ നിരത്തുക. ഇതിന്റെ മുകളിൽ മസാല നിരത്തുക ,ഇതിന്റെ മുകളിൽ ബാക്കിയുള്ള ബ്രെഡ് മിക്സ് മസാല മൂടുന്ന വിധത്തിൽ നിരത്തി മുകളിൽ മല്ലിയിലയും കുറച്ചു ചിക്കൻ ക്രഷ് ചെയ്തതും വിതറിയിട്ട് അടച്ചു വെച്ചു തീ കുറച്ചു വേവിക്കുക.
4. ഈ ഭാഗം റെഡിയായി വന്നാൽ വേറൊരു പാനിലേക്ക് മറിച്ചിട്ട് മറ്റേ ഭാഗവും തീ കുറച്ചു വെച്ച് വേവിച്ചെടുക്കുക.
5. ഇനി പ്ലേറ്റിലേക്ക് മാറ്റി കട്ട് ചെയ്ത് സെർവ് ചെയ്യാം.
















