ചേരുവകൾ
കൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
സവാള – 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
പച്ചമുളക് -2 എണ്ണം
തക്കാളി -1 എണ്ണം
ഉപ്പ്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി -1 ടേബിൾ സ്പൂൺ
പെരും ജീരകം പൊടി -1/2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടീസ്പൂൺ
ബീഫ് മസാല -1 ടേബിൾ സ്പൂൺ
ബട്ടർ -1 ടീസ്പൂൺ
ഫ്രഷ് ക്രീം / കട്ടിയുള്ള തേങ്ങാപാൽ
മല്ലിയില
തയ്യാറാക്കുന്ന വിധം
1. കൂൺ വൃത്തിയാക്കി ചെറുതായി മുറിച്ചെടുക്കുക.
2. ഒരു പാൻ സ്റ്റോവിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്തു വഴറ്റുക.ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റിയതിനു ശേഷം തക്കാളിയും ചേർത്തു നന്നായി വഴറ്റുക.
3.തക്കാളി വാടി വന്ന ശേഷം മഞ്ഞൾപൊടിയും മുളക് പൊടിയും മല്ലിപ്പൊടിയും പെരും ജീരകപ്പൊടിയും മല്ലിപ്പൊടിയും ബീഫ് മസാലയും ചേർത്തു വഴറ്റുക.
4. മസാല മൂത്തു വന്ന ശേഷം ഇതിലേക്ക് കൂൺ ചേർത്തു ഒരു നാലോ അഞ്ചോ മിനിറ്റ് വറ്റിയ ശേഷം ചൂട് വെള്ളം ആവശ്യത്തിന് ഒഴിച്ചു അടച്ചു വെച്ചു വേവിക്കുക.
5. കൂൺ വെന്തു വന്ന ശേഷം ബട്ടറും ഫ്രഷ് ക്രീമും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്ത് മല്ലിയില അരിഞ്ഞത് കൂടി ചേർത്താൽ നല്ല ക്രീമിയായിട്ടുള്ള കൂൺ മസാല റെഡിയായി.
















