ആദ്യം മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറിട്ട് അതിലേക്ക് അരയാൻ ആവശ്യമായ വെള്ളം മാത്രം ചേർത്ത് നന്നായി അരച്ചെടുക്കാം.
ഇനി ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം പാകത്തിന് ഉപ്പും ഇത് ടൈറ്റാവാൻ പാകത്തിന് മൈദയും ചേർത്തു നന്നായി കുഴച്ചെടുക്കുക.
ലാസ്റ്റ് കുറച്ചു ഓയിലും ആക്കി കുഴച്ചെടുത്തു കുറച്ചു വലിയ ഉരുളകളാക്കുക.
ഇനി കയ്യിൽ കുറച്ചു എണ്ണയാക്കി കൈ കൊണ്ട് തന്നെ ഇത് നല്ല കട്ടിയില്ലാതെ പരത്തിയെടുക്കുക.
ഇനി ഇതിനെ രണ്ടായി കട്ട് ചെയ്ത് രണ്ട് പീസിലും കട്ട് ഇട്ട് കൊടുക്കുക.എന്നിട്ട് എടുത്തു കയ്യിൽ വെച്ചു പൊറോട്ട ചുരുട്ടുക.
എന്നിട്ട് കയ്യിൽ എണ്ണയാക്കി കൈ കൊണ്ട് തന്നെ പരത്തി ചൂടായ തവയിലേക്ക് ഇട്ട് കുറച്ചു നെയ്യ് ഒക്കെ ആക്കി തിരിച്ചും മറിച്ചും ഇട്ട് വേവിചെടുത്തു ഒരു രണ്ടു പൊറോട്ട വെച്ചു ചൂടോട് കൂടി തന്നെ നന്നായി അടിച്ചെടുക്കുക.
നല്ല സോഫ്റ്റ് പൊറോട്ട റെഡി
















