നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന മറ്റൊരു വിഭവമാണ് സോസേജ് ഫ്രൈഡ് റൈസ്. ഇതിന് വേണ്ടത് ചോറ്, സോസേജ്, ഉള്ളി, കാരറ്റ്, ഗ്രീൻ പീസ്, മുട്ട, സോയ സോസ്, വെളുത്തുള്ളി, കുരുമുളക്, ഉപ്പ്, എണ്ണ എന്നിവയാണ്. ആദ്യം സോസേജ് ചെറുതായി നുറുക്കി വറുത്തെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഉള്ളി, ഗ്രീൻ പീസ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം മുട്ട ചിക്കിയെടുക്കുക. വേവിച്ച ചോറ്, സോസേജ്, സോയ സോസ്, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
















