സ്മാർട്ട് ഫോൺ കവർ ഒരു സെക്കൻഡറി പഴ്സായിട്ടാണ് പലരും ഉപയോഗിക്കുന്നത് ഇത്തരത്തിൽ പലരുടെയും ഫോണിന്റെ അടിയിൽ കാർഡുകൾ, എന്തെങ്കിലും കുറുപ്പെഴുതിയ പേപ്പറുകൾ, കറൻസി എന്നിവ കാണാൻ സാധിക്കും. എന്നാൽ ഇങ്ങനെ ഫോണിന്റെ പുറകിൽ സാധനങ്ങൾ വെക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്.
അതിന്റെ പ്രധാന കാരണം, ഫോൺ ചൂടാകുമ്പോൾ റിയർ പാനലിനും കവറിനും ഇടയിലുള്ള ഈ ഭാഗത്ത് ഇരിക്കുന്ന സാധനങ്ങൾ ഫോണിന്റെ ചൂട് കൂടാൻ കാരണമാകാറുണ്ട്. ഫോണിന്റെ ചൂട് വർധിക്കുന്നതിന് ഇത് കാരണമാകുകയും ഫോണിന്റെ ലൈഫിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ബാങ്ക് കാർഡുകൾ പോലെ കട്ടിയുള്ള സാധനങ്ങൾ ഫോണിന്റെ പുറകുവശത്ത് വെയ്ക്കുന്നത് നെറ്റ്വർക്ക് പ്രശ്നങ്ങൾക്ക് കാരണമാകാം. അതിന്റെ കാരണമെന്തെന്നാൽ പല ഫോണുകളുടെയും ആന്റിനകൾ ഈ ഭാഗത്തായിരിക്കും ഉണ്ടായിരിക്കുക. സിഗ്നലുകൾ ശരിയായി സ്വീകരിക്കാനുള്ള ഫോണിന്റെ കഴിവിനെ ഇത്തരത്തിൽ കട്ടിയുള്ള സാധനങ്ങൾ പ്രതികൂലമായി സ്വാധീനിക്കും.
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇവ കാരണമാകുകയും ചെയ്യും. അതിനാൽ തന്നെ ഫോണിനടിയിൽ സാധനങ്ങൾ സൂക്ഷിക്കുന്ന സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതായിരിക്കും നിങ്ങളുടെ ഫോണിന്റെ ആയുസിന് നല്ലത്.
content highlight: Mobile back cover
















