പ്രോട്ടീൻ ധാരാളമടങ്ങിയ ഈ വിഭവം വളരെ വേഗത്തിൽ ഉണ്ടാക്കാം.
ചേരുവകൾ:
മുളപ്പിച്ച ചെറുപയർ – 1 കപ്പ്
തക്കാളി – 1/2 (ചെറുതായി അരിഞ്ഞത്)
സവാള – 1/2 (ചെറുതായി അരിഞ്ഞത്)
മല്ലിയില – 1 ടേബിൾ സ്പൂൺ (അരിഞ്ഞത്)
ചാട്ട് മസാല – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ മുളപ്പിച്ച ചെറുപയർ, തക്കാളി, സവാള, മല്ലിയില എന്നിവ എടുക്കുക. അതിലേക്ക് ചാട്ട് മസാലയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
















