ചേരുവകൾ:
കൂൺ – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
സവാള – 1/2 (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)
നെയ്യ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
ഉണ്ടാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് സവാളയും വെളുത്തുള്ളിയും വഴറ്റുക. അതിലേക്ക് കൂൺ ചേർത്ത് വഴറ്റിയ ശേഷം വെള്ളം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വേവിച്ച ശേഷം ബ്ലെണ്ടറിൽ ഇട്ട് അടിച്ചെടുക്കാം.
















