ചേരുവകൾ:
ചെറുപയർ – 1 കപ്പ് (വേവിച്ചത്)
സവാള – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് – 1 (പുഴുങ്ങിയത്)
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബ്രെഡ് പൊടി – 1/2 കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക. അതിലേക്ക് മുളകുപൊടിയും ഉപ്പും ചേർക്കുക. വേവിച്ച ചെറുപയറും പുഴുങ്ങിയ ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചൂടാറിയതിന് ശേഷം ചെറിയ കട്ലെറ്റുകൾ ഉണ്ടാക്കി ബ്രെഡ് പൊടിയിൽ മുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് കട്ലെറ്റുകൾ വറുത്തെടുക്കുക.
















