ചേരുവകൾ:
ചെറുപയർ – 1 കപ്പ്
ശർക്കര – 1 കപ്പ്
തേങ്ങാപ്പാൽ – 1.5 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
കശുവണ്ടി – 10 എണ്ണം
ഉണക്കമുന്തിരി – 10 എണ്ണം
ഉണ്ടാക്കുന്ന വിധം:
ചെറുപയർ നന്നായി വറുത്ത ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ഒരു പാനിൽ ശർക്കര ഉരുക്കി എടുക്കുക. വേവിച്ച പയറിലേക്ക് ഉരുക്കിയ ശർക്കര ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. ഒരു ചെറിയ പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് പായസത്തിൽ ചേർക്കുക.
















