ചേരുവകൾ:
ചെറുപയർ – 1 കപ്പ്
തേങ്ങ – 1/2 കപ്പ് (ചിരകിയത്)
വെളുത്തുള്ളി – 2 അല്ലി (ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
ചെറുപയർ ഒരു മണിക്കൂർ കുതിർത്ത ശേഷം ഉപ്പ് ചേർത്ത് ആവശ്യത്തിന് വെള്ളത്തിൽ വേവിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റുക. അതിലേക്ക് വേവിച്ച ചെറുപയറും തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
















