യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണെന്നും കമന്റുകളുണ്ട്. അതേസമയം ആരോപണ വിധേയമായ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പാലക്കാട് എംഎല്‍എ ഓഫീസിലേയേക്ക് മാര്‍ച്ച് നടത്തി.
‘ചങ്കൂറ്റമുണ്ടെങ്കില്‍ പേര് വെളിപ്പെടുത്തുക അയച്ച മെസ്സേജുകളുടെ ഡീറ്റെയില്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുക മെസ്സേജുകള്‍ക്ക് സുതാര്യത ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. പുകമറ സൃഷ്ടിച്ച ഒരു വ്യക്തിയെ തേജോവധം ചെയ്യാന്‍ മറ്റൊരു സരിതയായി മാറരുത്. ദയവു ചെയ്തു മെസ്സേജുകള്‍ സുതാര്യത ഇല്ലെങ്കില്‍ വലിയ കേസിലേക്ക് താങ്കള്‍ വലിച്ചിഴയ്ക്കപ്പെടും’. ‘സന്ദേശം സിനിമയ്ക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ല….. കാരണം ആ സിനിമ അന്ന് പറഞ്ഞു വെച്ചതില്‍ നിന്നും ഒരിഞ്ച് കേരള രാഷ്ട്രീയം മുന്നോട്ട് പോയിട്ടില്ല’ എന്നൊക്കെയാണ് കമന്റുകള്‍.
STORY HIGHLIGHT : cyber-attack-against-rini-ann-george
















