യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയത്തെ കുറിച്ച് അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.
പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി.
STORY HIGHLIGHT : Sunny Joseph does not respond to the revelations against the youth leader
















