കോഴിക്കോട്: യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണ് ഇതെന്നും രാഷ്ട്രീയപ്രസ്ഥാനം ഇതിനെതിരെ നടപടിയെടുക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു മന്ത്രി പറഞ്ഞു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി പറഞ്ഞു. രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹൂ കെയേർസ് മനോഭാവക്കാരോട് ധാർമികതയെക്കുറിച്ച് പറഞ്ഞിട്ട് എന്തു കാര്യം എന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അസ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണ്. യുവനേതാക്കളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണത്. ഉയർന്നുവരുന്ന ആരോപണങ്ങളിൽ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ്.
പ്രസ്ഥാനത്തിനകത്താണ് അത്തരം നീക്കം ഉണ്ടാകേണ്ടത്.ധാർമികതയെ കുറിച്ച് ഓരോ ആളുകൾക്കും ഉള്ള കോൺസപ്റ്റ് ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം, അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. ആ പെൺകുട്ടി പറഞ്ഞത് പോലെ ഹൂ കെയേർസ് എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയമേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
















