കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്നു.
content highlight: IDSFFK
















