പീഡന ആരോപണങ്ങളെ തുടർന്ന് പാലക്കാട് MLA ഒഴിയുന്ന യൂത്ത് കോൺഗ്രസ് പദവിയിലേക്ക് എത്തുന്നത് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെന്ന് റിപ്പോർട്ട്. എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നീക്കം.
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ നേതാവാണ് അബിന്‍. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചാണ് രാഹുൽ സംഘടനാ തെരഞ്ഞടുപ്പിനെ നേരിട്ടതെന്നും ആരോപണമുണ്ടായിരുന്നു. അന്ന് പരാജയപ്പെട്ടത് അബിനായിരുന്നു. ആരോപണങ്ങളുടെ മലവെള്ള പാച്ചിലിൽ രാഹുൽ മാറുമ്പോൾ അബിനെത്തുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു.
അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
content highlight: Abin Varkey new IYC Kerala president
















