പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ നടപടി വൈകരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ഒന്നുകില്‍ രാജി, അല്ലെങ്കില്‍ പുറത്താക്കണമെന്നാണ് നിലപാടെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.
അതേസമയം രാഹുല്‍ വിഷയത്തില്‍ കാത്തിരുന്ന് കാണൂവെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പ്രതികരണം. രാഹുലിന്‍റെ രാജിക്കാര്യത്തില്‍ പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ രാഹുലിന് കുരുക്ക് മുറുക്കി കൂടുതല്‍ ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. ആരോപണ വിധേയനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിനുള്ളിലും കടുത്ത ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
















