രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിൻ. ‘മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?’ എന്നായിരുന്നു സൗമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ പി സരിനും രാഹുലിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത് എന്നും ഇതിനെല്ലാം ഒത്താശ ചെയ്യുന്നവർ ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും അതെന്നുമാണ് സരിൻ ചോദിച്ചത്.
content highlight: Rahul Mamkootathil
















