വീട് വിട്ട് നിൽക്കുമ്പോൾ വീട്ടിലെ ഊണ് കഴിക്കാൻ ഒരു പ്രത്യേക കൊതിയാണ് അല്ലെ? ഇത്തവണ വീട്ടിലെ ഊണ് കിട്ടുന്ന മൂവാറ്റുപുഴയിലെ ഒരു സ്പോട്ട് പരിചയപെട്ടാലോ? പ്രസാദ് ഏട്ടന്റെ വീട്ടിലെ ഊണ്. മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴി ഈസ്റ്റ് മാറാടി ജംഗ്ഷന് കഴിഞ്ഞുള്ള പെട്രോൾ പമ്പിന് തൊട്ടടുത്താണ് ഹോട്ടൽ.
അതും വെറും വീട്ടിലെ ഊണ് അല്ല, പഴവും പാനിയും കൂട്ടി വീട്ടിലെ ഊണ് കഴിക്കാവുന്ന ഒരു സ്പോട്ട്. പഴയ കാലത്തെ ഒരു ഡെസ്സേർട് ഐറ്റം ആണ് ഈ പഴവും പാനിയും. ഇറച്ചിയും മീനുമെല്ലാം കൂട്ടി ഊണ് കഴിച്ച് കഴിഞ്ഞാൽ ഈ പഴവും പാനിയും കൂട്ടി കഴിച്ചാൽ ദഹനം സുഗമമാകും എന്നാണ് ഒരു വിശ്വാസം. സാധാരണ പാനി ഉണ്ടാക്കുന്നത് കള്ളിൽ നിന്നാണ്, എന്നാൽ ഇവിടുത്തെ പാനി ഉണ്ടാക്കുന്നത് കള്ളിൽ നിന്നല്ല, കൽക്കണ്ടം വറ്റിച്ച് അതിനകത്ത് ഏലക്കായ, ജീരകം, ഇരട്ടിമധുരം, ഇഞ്ചി, ചുക്ക്, ജാതിക്ക ഇത്രെയും സാധനം ചേർത്ത് തിളച്ച് വരുമ്പോൾ അല്പം നാരങ്ങാ നീരും കൂടെ ചേർത്ത് കൊടുക്കും. അങ്ങനെയാണ് പാനി ഉണ്ടാക്കുന്നത്.
ഊണിന് മത്തി, കൊഴുവ, ചെമ്പല്ലി, അടു, കിളിമീൻ, അയല എന്നീ മീനുകൾ എന്നും ഉണ്ടാകും. ഈ മീൻ വറുത്തത് കൂടാതെ ബീഫ് ഫ്രൈ, മീൻ പീര, മീൻ കറി അങ്ങനെയുള്ള ഐറ്റംസ് വേറെയും. സാമ്പാർ, കാളൻ, മോര്, കുമ്പളങ്ങയും ചെമ്മീനും വെച്ചത് ഇത്രയുമാണ് മറ്റ് ഐറ്റംസ്. ചോറിന് കൂടെ ഉപ്പേരി, പപ്പട, അച്ചാർ, അവിയൽ, കൊണ്ടാട്ടം മുളക്, തോരൻ, സാലഡ്, പയർ ഇത്രയും ഐറ്റംസ് വേറെയും. സ്പെഷ്യൽ ഐറ്റംസ് വേണമെങ്കിൽ അതും ഓർഡർ ചെയ്യാം.
ഊണ് കഴിഞ്ഞ പായസത്തിന് പകരമാണ് ഈ പഴവും പാനിയും. വീട്ടിലെ ഊണ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്റ്റോപ്പിൽ എത്തിയാൽ വണ്ടി ഒന്ന് സൈഡ് ആക്കാവുന്ന ഒരു സ്ഥലമാണ്. പരമ്പരാഗതമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇവിടെ വന്ന് ഭക്ഷണം കഴിക്കാം.
വിലാസം: കൈരളി ഹോംലി ഫുഡ്, ഈസ്റ്റ് മാറാടി, മൂവാറ്റുപുഴ
ഫോൺ നമ്പർ: 9447873161
















