യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഗര്‍ഭഛിദ്രം നടത്തിയ സംഭവം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണതയാണ് വെളിപ്പെടുത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. സ്ത്രീകളുടെ മാനവും അന്തസ്സും സംരക്ഷിക്കാന്‍ നിയുക്തനായ നിയമസഭാ സാമാജികന്‍ തന്നെ സ്ത്രീകളെ ചൂഷണം ചെയ്തുവെന്നത് പ്രബുദ്ധ കേരളത്തിന്നപമാന മാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നും എഐവൈഎഫ്.
നടിയും മാധ്യമ പ്രവര്‍ത്തകയും ആയ റിനി ആന്‍ ജോര്‍ജ് ജനപ്രതിനിധിയായ യുവ നേതാവ് തന്നെ ലൈംഗിക താല്പര്യത്തോടെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പീഡന കഥ പുറത്തു വരുന്നത്. നിരവധി സ്ത്രീകള്‍ക്കും പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമെതിരെ സമാനമായ രീതിയിലുള്ള അനുഭവങ്ങള്‍ യുവ നേതാവില്‍ നിന്നുണ്ടായിട്ടുണ്ടെന്നും തനിക്കുണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന കോണ്‍ഗ്രസ് നേതാവിനോട് പങ്കു വെച്ചിരുന്നുവെന്നുമുള്ള നടിയുടെ ആരോപണവും ഗൗരവമുള്ളതാണ്.
പരാതി ലഭിച്ച അവസരത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ യുവ നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ സദാചാര വിരുദ്ധ സമീപനങ്ങള്‍ക്കും സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹത്തിന്റെ രാജിക്കായി എ.ഐ.വൈ.എഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, സെക്രട്ടറി ടി.ടി ജിസ്മോന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
CONTENT HIGH LIGHTS; Rahul should resign as MLA in Mangkoota: AIYF
















