ആവശ്യമായ ചേരുവകൾ:
മൈദ – 1.5 കപ്പ്
പഞ്ചസാര – 1 കപ്പ്
മുട്ട – 3 എണ്ണം
പാൽ – 1/2 കപ്പ്
ബേക്കിംഗ് പൗഡർ – 1.5 ടീസ്പൂൺ
വെണ്ണ/ഓയിൽ – 1/2 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
മൈദ, ബേക്കിംഗ് പൗഡർ എന്നിവ നന്നായി അരിച്ചെടുക്കുക.
മുട്ടയും പഞ്ചസാരയും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെണ്ണ, പാൽ, വാനില എസ്സെൻസ് എന്നിവ ചേർത്ത് ഇളക്കുക.
അരിച്ചെടുത്ത മൈദ കൂട്ട് ഈ മിശ്രിതത്തിലേക്ക് കുറേശ്ശെയായി ചേർത്ത് ഇളക്കുക.
ഇത് ഒരു കേക്ക് ടിന്നിലേക്ക് ഒഴിച്ച് 180°C-ൽ 30-35 മിനിറ്റ് ബേക്ക് ചെയ്യുക.
















