ആവശ്യമായ ചേരുവകൾ:
മൈദ – 2 കപ്പ്
പഞ്ചസാര – 1.5 കപ്പ്
എണ്ണ – 1 കപ്പ്
മുട്ട – 3 എണ്ണം
ചിരകിയ കാരറ്റ് – 2 കപ്പ്
സിനമൺ പൗഡർ – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
എണ്ണയും പഞ്ചസാരയും മുട്ടയും യോജിപ്പിക്കുക.
മൈദ, സിനമൺ പൗഡർ, ബേക്കിംഗ് സോഡ എന്നിവ ചേർക്കുക.
എല്ലാം നന്നായി യോജിപ്പിച്ച് അതിലേക്ക് ചിരകിയ കാരറ്റ് ചേർത്ത് ബേക്ക് ചെയ്യുക.
















