ഷാർജ വ്യവസായ മേഖലയിൽ തീപ്പിടിത്തം. വെയർഹൗസിലാണ് തീപിടുത്തമുണ്ടായത്. ദുബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തീപ്പിടിത്തത്തിന്‍റെ പുക ഉയരുന്നത് കാണാനാകുമായിരുന്നു. അപകട വിവരം ഇതു വഴി സഞ്ചരിച്ച യാത്രക്കാരാണ് അധികൃതരെ അറിയിക്കുന്നത്. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ചൂട് കൂടിയ സാഹചര്യത്തിൽ തീ വളരെ വേഗത്തിലാണ് പടരുന്നത്. അപകട വിവരം അര്ർറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് എത്തുകയും തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.
STORY HIGHLIGHT: fire breaks out in sharjah industrial area
















