യുഎയിൽ വേനലവധിക്കുശേഷം ഈ മാസം 25- ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന ആദ്യദിനത്തിൽ സർക്കാർ മേഖലയിൾ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മൂന്നുമണിക്കൂർ ജോലിഇളവ് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഉദ്യോഗസ്ഥർ. ബാക്ക് ടു സ്കൂൾ നയത്തിന്റെ ഭാഗമായാണ് അധികൃതർ ജോലിയിളവ് പ്രഖ്യാപനം നടത്തിയത്.
നഴ്‌സറിയിലും കിന്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച മുഴുവൻ ഈ ഇളവ് പ്രയോജനപ്പെടുത്താം. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമാണ് ഇളവ് നൽകിയിരിക്കുന്നത്. ഈ മണിക്കൂറുകൾ ഒന്നെങ്കിൽ ഒറ്റയടിക്കോ അല്ലെങ്കിൽ രാവിലെയും വൈകീട്ടുമായി എടുക്കാം. എന്നിരുന്നാലും ഇളവിന്റെ കാലാവധി മൂന്നുമണിക്കൂറിൽ കൂടരുത്.
ഇതിന്റെ ഭാഗമായി സ്കൂൾ തുറക്കുന്ന ആദ്യദിവസം സർക്കാർ ജീവനക്കാർക്ക് ജോലിസമയങ്ങളിൽ പ്രത്യേകഇളവ് അനുവദിക്കണമെന്ന് വകുപ്പ് അതത് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുമണിക്കൂറിൽ കൂടുതൽ സമയം ഇളവ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: uae govt offers 3 hour work flexibility
















