കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം ലംഘിച്ച മണി എക്സ്ചേഞ്ച് സ്ഥാപനമായ മാലിക് എക്സ്ചേഞ്ചിനെതിരെ 20 ലക്ഷം ദിർഹം പിഴ ചുമത്തിയും ലൈസൻസ് പിൻവലിക്കുകയും ചെയ്ത് യു.എ.ഇ സെൻട്രൽ ബാങ്ക്. ഭീകര സംഘടനകൾക്ക് ധനസഹായം തടയൽ നിയമവും കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമവും അടിസ്ഥാനമാക്കിയാണ് സ്ഥാപനത്തിന്റെ പേര് ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് നീക്കിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
യു.എ.ഇയിലെ നിയമങ്ങൾ പാലിക്കാൻ എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും ബാധ്യസ്ഥരാണെന്ന് ബാങ്ക് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ സെൻട്രൽ ബാങ്ക് സ്ഥിരമായി പരിശോധനയും അന്വേഷണവും നടത്താറുണ്ടെന്നും കൂടാതെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ചട്ട ലഘനങ്ങൾ സെൻട്രൽ ബാങ്ക് കണ്ടെത്തിയിരുന്നു.
STORY HIGHLIGHT: money exchange fined 2 million dirhams
















