ആവശ്യമായ ചേരുവകൾ:
കൊക്കോ ബട്ടർ – 1/2 കപ്പ്
പാൽപ്പൊടി – 1/2 കപ്പ്
പൊടിച്ച പഞ്ചസാര – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം:
ഡബിൾ ബോയിലർ ഉപയോഗിച്ച് കൊക്കോ ബട്ടർ ഉരുക്കുക.
കൊക്കോ ബട്ടർ ഉരുകിയ ശേഷം, അതിലേക്ക് പാൽപ്പൊടിയും പൊടിച്ച പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഈ മിശ്രിതം മോൾഡുകളിലേക്ക് ഒഴിച്ച് തണുപ്പിച്ചെടുക്കുക.
















