ആവശ്യമായ ചേരുവകൾ:
ഡാർക്ക് ചോക്ലേറ്റ് ചിപ്‌സ് – 1.5 കപ്പ്
വിപ്പിംഗ് ക്രീം – 1/2 കപ്പ്
കൊക്കോ പൗഡർ/പൊടിച്ച നട്ട്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വിപ്പിംഗ് ക്രീം ചൂടാക്കുക. അത് തിളച്ചു തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ചോക്ലേറ്റ് ചിപ്‌സ് ചേർക്കുക.
ഇത് നന്നായി ഇളക്കി യോജിപ്പിച്ച് കട്ടിയുള്ള മിശ്രിതമാക്കുക (Ganache).
ഈ മിശ്രിതം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
തണുത്ത മിശ്രിതം ചെറിയ ഉരുളകളാക്കി കൊക്കോ പൗഡറിലോ പൊടിച്ച നട്ട്സിലോ ഉരുട്ടിയെടുക്കുക.
















