ദുബായിൽ നമ്പർ പ്ലേറ്റില്ലാതെ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. അൽ ഖവാനീജിലാണ് സംഭവം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. ഖുർആനിക് പാർക്ക് നടപ്പാതയിൽ ബൈക്ക് ഒരു ചക്രത്തിൽ ഓടിച്ചുകൊണ്ട് അപകടകരമായ രീതിയിൽ ഓടിക്കുന്നത് ശ്രദ്ധയിൽപെട്ട പോലീസ് ഇയാളെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ പിടികൂടുന്നത്. കൂടാതെ ഇയാൾ ഒട്ടേറെ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുകയും റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞിട്ടുള്ളതായും പരിശോധയിൽ കണ്ടെത്തുകയും ചെയ്തു.
STORY HIGHLIGHT: youth arrested for reckless motorcycle stunt
















