അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച റസ്റ്ററന്റ് അടപ്പിച്ചു. അൽ ഐനിലെ താജ് അൽസുമുറുദ റസ്റ്ററന്റ് ആണ് അറസ്റ്ററന്റിന്റെ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിന് ഗുരുതര അപകടമുണ്ടാക്കുന്നതാണെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
റസ്റ്ററന്റിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും. എന്നാൽ അതിൽ യാതൊരു തിരുത്തൽ നടപടികളും സ്വീകരിക്കാതെ തുടർന്നതോടെയാണ് റസ്റ്ററന്റ് പൂർണമായും അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുവരെ റസ്റ്ററന്റ് അടച്ചിടാനാണ് തീരുമാനം.
STORY HIGHLIGHT: abu dhabi taj al zumurda restaurant closed
















