ചേരുവകൾ:
ഓട്സ് – 2 ടേബിൾ സ്പൂൺ
ഏത്തപ്പഴം – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പാൽ – 1 കപ്പ് (സാധാരണ താപനിലയിലുള്ളത്)
ഈന്തപ്പഴം – 3-4 എണ്ണം (കുരു കളഞ്ഞത്)
ബദാം – 5-6 എണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു ബ്ലെൻഡറിലേക്ക് ഓട്സ്, ഏത്തപ്പഴം, ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് ഐസ് ക്യൂബ്സ് ചേർക്കാം.
















