ചേരുവകൾ:
ചീര – 1 കപ്പ്
വാഴപ്പഴം – 1 എണ്ണം
ആപ്പിൾ – 1/2 എണ്ണം
വെള്ളം അല്ലെങ്കിൽ പാൽ – 1 കപ്പ്
ചിയ സീഡ്സ് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ചീരയും വാഴപ്പഴവും ആപ്പിളും നന്നായി കഴുകി കഷണങ്ങളാക്കി ബ്ലെൻഡറിലിടുക. ഇതിലേക്ക് വെള്ളം അല്ലെങ്കിൽ പാൽ ചേർത്ത് നന്നായി അടിച്ചെടുക്കുക. അവസാനമായി ചിയ സീഡ്സ് ചേർത്ത് ഇളക്കി ഉപയോഗിക്കാം.
















