ന്യൂഡൽഹി: ബിഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ. 13,000 കോടിയുടെ വികസന പദ്ധതികൾ ബിഹാറിലെ ഗയയില്‍ മോദി ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെ പാട്‌നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെയാണ് പദ്ധതികള്‍. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് രാവിലെ എട്ടുമണിക്ക് ബിഹാറിലെ മുങ്കീറില്‍ നിന്ന് ആരംഭിക്കും.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിയുടെ ബീഹാർ സന്ദർശം. പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി ബിഹാറില്‍ മറുപടിയും നല്‍കിയേക്കും. രാഹുലിന്റെ യാത്രക്ക് എതിരെ അതിരൂക്ഷ വിമർശനം പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി ഉയർത്തും.
















