സൗദി അറേബ്യയിലെ സ്ത്രീ ജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും 29 വയസ്സിൽ താഴെയുള്ളവരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ യുവജനങ്ങളുടെ വലിയ സ്വാധീനം എടുത്തുകാണിക്കുന്നു. ‘സൗദി വിമൻസ് റിപ്പോർട്ട് 2024’ അനുസരിച്ച്, സൗദി സ്ത്രീകളുടെ ആകെ എണ്ണം 9.8 ദശലക്ഷത്തിലെത്തി. ഇതിൽ, 15നും 34നും ഇടയിൽ പ്രായമുള്ളവർ 35.7 ശതമാനവും, 20നും 24നും ഇടയിൽ പ്രായമുള്ളവർ 17.6 ശതമാനവുമാണ്.
ഈ കണക്കുകൾ മറ്റ് പ്രായവിഭാഗങ്ങളെ അപേക്ഷിച്ച് യുവതികളുടെ ഉയർന്ന അനുപാതം കാണിക്കുന്നു. 0 വയസ്സിനും അതിനുമുകളിലും പ്രായമുള്ള സ്ത്രീകൾ മൊത്തം സ്ത്രീ ജനസംഖ്യയുടെ 6.2 ശതമാനം മാത്രമാണ്. 15നും 64നും ഇടയിൽ പ്രായമുള്ള, തൊഴിലെടുക്കാൻ ശേഷിയുള്ള സൗദി സ്ത്രീകളുടെ ശതമാനം 63 ആയി ഉയർന്നു. ജനസംഖ്യയിൽ ജോലി ചെയ്യുന്ന സൗദി സ്ത്രീകളുടെ ശതമാനം 31.8 ശതമാനമായി വർധിച്ചു. തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്ത നിരക്ക് 36 ശതമാനമായി.
















