ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ കഴിക്കാൻ ഒരു കിടിലൻ ചട്ണി ഉണ്ടാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- തേങ്ങ – 1/4 കപ്പ്
- ചുവന്ന മുളക് – 4
- കറിവേപ്പില – 5-6 തണ്ട്
- വെളുത്തുള്ളി – 3 അല്ലി
- പുളി – ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – അല്പം
- വറുത്തിടാന്‍:
- എണ്ണ – 1 ടേബിള്‍സ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ – 1 ടീസ്പൂണ്‍
- കറിവേപ്പില – 1 തണ്ട്
- ഉണക്ക മുളക് – 1
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പകുതി തേങ്ങ എടുത്ത് പൊടി പൊടിയായി ചിരകുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, പുളി, ഉപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അരക്കാവുന്നതാണ്. പിന്നീട് അരച്ചെടുത്ത ചട്ണി ഒരു പാത്രത്തിലേക്ക് മാറ്റണം. ശേഷം ചട്‌നി ലൂസ് ആക്കണമെങ്കില്‍ അതിലേക് ്ആവശ്യത്തിന് വെള്ളം ഒഴിക്കാവുന്നതാണ്. അവസാനം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില, കായം എന്നിവ വറുത്തെടുത്ത് ചട്‌നിയില്‍ ചേര്‍ക്കുക. നല്ല കിടിലന്‍ തേങ്ങാചട്‌നി തയ്യാര്‍.
















