ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതി രാജേഷ് കിംജിയുടെ സുഹൃത്തും പിടിയില്‍. രാജേഷിനു പണം നല്‍കിയത് ഇയാളെന്ന് പൊലീസ് പറയുന്നു. കേസില്‍ രാജേഷ് കിംജിയുമായി ബന്ധപ്പെട്ട 10 പേരും നിരീക്ഷണത്തിലാണ്. സംശയിക്കുന്ന ഒരാളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചു ചോദ്യം ചെയ്യും. രാജ്കോട്ടിലുള്ള ഡല്‍ഹി പൊലീസ് സംഘം അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തും. രാജേഷിന്റെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരം കിട്ടിയത്. ഔദ്യോഗിക വസതിയില്‍ നടന്ന ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് പരാതി നല്‍കാന്‍ എന്ന വ്യാജേന എത്തിയ ആള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഗുജറാത്ത് സ്വദേശി രാജേഷ് കിംജിയെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
















