തെരുവുനായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. നായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് മുന്നംഗം ബെഞ്ചിന്റെ ഇടക്കാല വിധി.
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
എന്നാല്‍ പേവിഷ ബാധയുള്ളവയെയേയും അക്രമകാരികളേയും തുറന്നുവിടരുത്. പൊതുവിടങ്ങളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി. മൃഗസ്‌നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവ്.
നായകളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്.
















