ബ്രഡ് വെച്ച് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. രുചികരമായ ബ്രെഡ് പക്കോഡ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് 10 എണ്ണം
- സവാള 1 എണ്ണം
- പച്ചമുളക് 4 എണ്ണം
- കടലമാവ് 2 ടേബിൾ സ്പൂൺ
- മെെദ 2 ടേബിൾ സ്പൂൺ
- മുളകുപൊടി 1 ടീ സ്പൂൺ
- മഞ്ഞൾപൊടി 1/2 ടീ സ്പൂൺ
- ഗരം മസാല 1/2 ടീ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- മല്ലിയില 1/4 കപ്പ്
- ഓയിൽ വറുത്തു എടുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് വെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്കു മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി കുഴച്ചു എണ്ണയിൽ വറുത്തു കോരുക. ബ്രെഡ് പക്കോഡ റെഡി.
















