കൂർഗ് ബിരിയാണി കഴിക്കാൻ കൊതിക്കുന്നുണ്ടോ? എങ്കിൽ ഇനി കൊതിയാകുമ്പോൾ കൂർഗിലേക്ക് പോകേണ്ട, നല്ല രുചികരമായ കൂർഗ് ബിരിയാണി കൊച്ചിയിലും കിട്ടും. എവിടെ എന്നല്ലേ? എംജി റോഡിലെ ട്രാഫിക് സിഗ്നലിന് തൊട്ടടുത്ത് ശീമാട്ടിയുടെ ബില്ഡിങ്ങിനോട് ചേർന്നിരിക്കുന്ന ബിൽഡിങ് തന്നെയാണ് ലൊക്കേഷൻ വരുന്നത്.
ക്ലാസിക് മലബാർ ബിരിയാണിയോട് സാമ്യമുള്ളതും എന്നാൽ വ്യത്യസ്തമായ ഒരു സവിശേഷതയുള്ളതുമായ ഒരു കൂർഗ് ബിരിയാണി. മസാല കൂട്ടുകൾ എല്ലാം കൊടകിൽ നിന്ന് എത്തിക്കുന്നതാണ്. നിലവിൽ ചിക്കനും ബീഫുമാണ് ബിരിയാണിയിൽ ഉള്ളത്. ഇത് കൂടാതെ നെയ്‌ച്ചോറിന്റെ കൂടെ പള്ളി കറി ഉണ്ട്. നല്ല ബീഫ് പള്ളി കറിയും ചിക്കൻ പള്ളികറിയും. കൂടാതെ നല്ല മീൻ കറിയുള്ള ഉച്ചയൂണും ഉണ്ട്. വൈകുന്നേരം അൽഫഹം, ഫ്രൈഡ്‌റൈസ്, നൂഡിൽസ്, ചൈനീസ് അങ്ങനെയുള്ള വിഭവങ്ങൾ.
നടത്തിപ്പുകാരൻ കുടകിൽ നിന്നായതുകൊണ്ടാണ് കുടക് ബിരിയാണി എന്ന് പേര് വരൻ വരാൻ കാരണം. ടേസ്റ്റ് മലബാർ ബിരിയാണിയോട് ചേർന്ന് നിൽക്കുന്ന ടേടേസ്റ്റാണ്. നെയ്‌ച്ചോറിന്റെ കൂടെ കിട്ടുന്ന പള്ളിക്കറിക്ക് പ്രത്യേക സ്വാദ് തന്നെയാണ്. ബീഫ് എല്ലാം നല്ലപോലെ വേവിച്ച് ഉണ്ടാക്കുന്ന കറി. ഊണിന്റെ കൂടെ കിട്ടുന്നത് നല്ല തേങ്ങാ അരച്ച മീൻ കറി ആണ്.
വിലാസം: മെട്രോ പില്ലർ 643, വല്ലനാട്ട് കെട്ടിടം, രണ്ടാം നില, സമീപം, മഹാത്മാഗാന്ധി റോഡ്, കൊച്ചി, കേരളം 682035
ഫോൺ നമ്പർ: 9567766199
















